മുംബൈ: ഇന്ത്യയില്‍ നിരോധിച്ച കറന്‍സികള്‍ കൈവശം വച്ച മൂന്ന് പേര് പിടിയില്‍. നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുമായാണ് മൂന്നുപേരെ പോലീസ് പിടികൂടിയത്. മഹാരാഷ്ട്രയിലെ ഔറംഗബാദ് ഏരിയയിലെ ഒസ്മാന്‍പുരയില്‍ നിന്നാണ് മഹാരാഷ്ട്ര പോലീസ് ഒരു കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകള്‍ കണ്ടെത്തിയത്.
പോലീസ് ചെക്പോസ്റ്റില്‍ വച്ച് പരിശോധന നടത്തിയപ്പോഴാണ് മൂന്ന് പേരും പിടിയിലായത്. ഇവരുടെ പക്കലുണ്ടായിരുന്നത് പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണെന്ന് ഡപ്യൂട്ടി പോലീസ് കമ്മിഷണര്‍ രാഹുല്‍ ഖദെ പറഞ്ഞു.
അതേസമയം, കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും, പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് വ്യക്തമാക്കി.