ഭോപ്പാല്‍: സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപത് കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മധ്യപ്രദേശിലെ അംരായ് ഗ്രാമത്തിലെ ഒരു സ്കൂളിലാണ് സംഭവം.
മൂന്ന് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളാണ് സുക്താബാസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഭക്ഷ്യവിഷബാധയാകാമെന്ന സംശയത്തില്‍ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ശിശു സംരക്ഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും സ്കൂളില്‍ ഭക്ഷണം പാകം ചെയ്യുന്ന പാചകക്കാരന്റെയും സഹായിയുടെയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.