പട്ന: വാട്സാപ്പിലൂടെ രാജ്യ വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് യുവാവ് അറസ്റ്റില്‍. ബിഹാറിലെ പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ ബെട്ടയ്യ സ്വദേശിയായ സദ്ദാം ഖുറേഷിയാണ് അറസ്റ്റിലായത്. വാട്സ്ആപ്പില്‍ ‘പാകിസ്താന് സിന്ദാബാദ്’ എന്ന പേരില്‍ ഗ്രൂപ്പ് തുടങ്ങിയതിനാണ് യുവാവ് അറസ്റ്റിലായത്.
നാട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് ബോധ്യപ്പെട്ടു. നസ്നി ചൗക്കില്‍ വച്ചാണ് 22കാരനായ സദ്ദാം ഖുറേഷിയെ പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യ വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിനാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.