ലഖ്നൗ: ഉന്നാവോ സംഭവത്തിലെ പെണ്‍കുട്ടിയുടെ ബന്ധു ഒരു വര്‍ഷത്തിനുള്ളില്‍ പോലീസിലും ജില്ലാ അധികൃതര്‍ക്കും നല്‍കിയത് 35 പരാതികളെന്ന് റിപ്പോര്‍ട്ട്. എന്നിട്ടും സംഭവത്തില്‍ നടപടി സ്വീകരിച്ചില്ലെന്നും ഭീഷണി കാരണം ഉന്നാവോയിലെ മഖിയില്‍ നിന്ന് വീട് വരേ ഉപേക്ഷിക്കേണ്ടി വന്നെന്നും പെണ്‍കുട്ടിയുടെ ബന്ധു ആരോപിച്ചു.
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ നീക്കങ്ങള്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ എംഎല്‍എയുടെ ആളുകള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് എഫ്ഐആര്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് 35 പരാതികള്‍ പോലീസ് പരിഗണിച്ചില്ലെന്ന വിമര്‍ശനം.
33 പരാതികള്‍ കുടുംബത്തില്‍ നിന്ന് ലഭിച്ചതായി ഉന്നാവോ എസ്പി എംപി വര്‍മ്മയും പറഞ്ഞു. പക്ഷെ കഴമ്പില്ലെന്ന് കണ്ടാണ് പരാതി അന്വേഷിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തെ പരാതികള്‍ പുനപരിശോധിക്കുമെന്നും പോലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥ കണ്ടാല്‍ നടപടിയെടുക്കുമെന്നും എസ്പി പറഞ്ഞു.