ലഖ്നൗ: കളിക്കുന്നതിനിടെ ഐസ്ക്രീം ട്രോളിയില്‍ കുടുങ്ങിയ അഞ്ചുവയസ്സുകാരന് മരിച്ചു. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ കലിനഗര് ടൗണിലാണ് സംഭവം. അഥര്‍വ്വ് ഗുപ്ത എന്ന കുട്ടിയാണ് ട്രോളിക്കുള്ളില് അകപ്പെട്ട് മരിച്ചത്.
തിങ്കളാഴ്ചയാണ് സംഭവം. ഞായറാഴ്ച കളിച്ചു കൊണ്ടിരിക്കെ പരിക്ക് പറ്റിയ കുട്ടിയെ പിറ്റേ ദിവസം രക്ഷിതാക്കള്‍ സ്കൂളില്‍ വിട്ടിരുന്നില്ല.പിറ്റേ ദിവസം കൂട്ടുകാരുമായി ഒളിച്ചു കളിക്കുന്നതിനിടെ അഥര്‍വ്വ് ഐസ്ക്രീം ട്രോളിക്കുള്ളില് കയറി. ഇത് അറിയാതെ ആരോ ട്രോളി പുറത്തുനിന്ന് പൂട്ടുകയായിരുന്നു.
മണിക്കൂറുകളോളം കഴിഞ്ഞിട്ടും കുട്ടിയെ കാണാതെ വന്നതോടെ വീട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചു. ഇതിനിടെ ബന്ധുക്കളില്‍ ഒരാള്‍ യാദൃശ്ചികമായി ട്രോളി തുറന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.