പാറ്റ്ന: ഭര്‍തൃ സഹോദരന് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി നല്‍കിയിട്ടും പോലീസ് തിരിഞ്ഞു നോക്കാതെ വന്നതോടെ മനംനൊന്ത് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു. ബീഹാറിലെ വൈശാലിയിലായിരുന്നു സംഭവം. ഭര്തൃസഹോദരന് നാലുവര്‍ഷം തുടര്‍ച്ചയായി തന്നെ പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതി പൊലീസിന് പരാതി നല്‍കിയത്.
മാസങ്ങള്‍ക്ക് മുന്‍പാണ് ഭര്തൃസഹോദരന് പീഡിപ്പിച്ചെന്ന് പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ഭര്തൃസഹോദരന് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് പല തവണ ബലാത്സംഗം ചെയ്തുവെന്നും ജൂണ്‍ അഞ്ചാം തിയ്യതി നല്കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ പരാതി നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പരാതിക്കാരനെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ല. ഇതില്‍ അസംതൃപ്തയായ യുവതി മനംനൊന്ത് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ജൂണ്‍ അഞ്ചാം യുവതി പരാതി നല്‍കിയതെന്ന് പൊലീസ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. യുവതിയും ഭര്‍തൃസഹോദരനും തമ്മില്‍ ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്നെന്നും നിരന്തരമായി യാത്രകള്‍ പോകാറുണ്ടെന്നും പൊലീസ് പറഞ്ഞു.