ചെന്നൈ: നടിയെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചുവെച്ചിരിക്കുന്നുവെന്ന പരാതിയുമായി സഹപ്രവര്‍ത്തകര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തൊരട്ടി എന്ന തമിഴ് സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. താരത്തിന്റെ പിതാവിനും രണ്ടാനമ്മയ്ക്കും എതിരെയാണ് നല്‍കിയിരിക്കുന്ന പരാതി.
ചിത്രത്തിലെ നായിക സത്യകലയെയാണ് കാണാതായിരിക്കുന്നത്. പിതാവിനും രണ്ടാനമ്മയ്ക്കും താന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് സത്യകല നേരത്തെ തങ്ങളോട് പറഞ്ഞിരുന്നുവെന്ന് അണിയറക്കാര്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കുറച്ചു ദിവസങ്ങളായി നടിയെ വിളിച്ചിട്ട് അവര്‍ കോളുകള്‍ എടുക്കുന്നില്ല. ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്ന് പരാതിയില്‍ എടുത്ത് പറയുന്നുണ്ട്.