അമ്രോഹ: യുപിയില്‍ വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കാന്‍ തയ്യാറാവാത്തതിന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചു. യുപിയിലെ അമ്രോഹ ജില്ലയില്‍ ബ്രഹ്മ്മബാദ് ഗ്രാമത്തിലാണ് സംഭവം.
കര്‍ഷകനായ ബിജേന്ദര്‍ ത്യാഗിയെന്നയാല് വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കണമെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനായ സോം ദത്തിനൊട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിരസിച്ചതിലുള്ള ദേഷ്യത്തില്‍ ബിജേന്ദര്‍ ത്യാഗിയുടെ മരുമകനാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനെ വെടിവെച്ചത്. വെടിവെയ്പ്പില്‍ സോം ദത്തിനും, ബിജേന്ദര്‍ ത്യാഗിക്കും പരിക്ക് പറ്റി. ത്യാഗിയുടെ നില ഗുരുതരമാണ്.
സംഭവത്തേക്ക് കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനായ സോം ദത്ത് വ്യാഴാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഗ്രാമത്തിലെ 60 കാരനായ ബിജേന്ദര്‍ ത്യാഗിയെന്ന കര്ഷകന് വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സോം ദത്ത് അതിന് തയ്യാറായില്ല.
തുടര്‍ന്ന് ഇരുവരും തമ്മില്‍ ഇതേച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടായി. ഇതിനിടെ ത്യാഗിയുടെ മരുമകനായ അതിന് എന്ന യുവാവ് നാടന്‍ തോക്കുമായി വീട്ടില്‍ നിന്ന് പുറത്തേക്ക് വരികയും നിറയൊഴിക്കുകയുമായിരുന്നു.
സോം ദത്തിന്റെ കൈയ്യിലൂടെ തുളഞ്ഞുകയറിയ ബുള്ളറ്റ് ത്യാഗിയുടെ വയറില്‍ ചെന്ന് പതിച്ചു. ത്യാഗിയുടെ നില ഗുരുതരമാണ്. പ്രതി അതിന് ഒളിവിലാണ്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.