മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി. മുതിര്‍ന്ന എന്‍സിപി നേതാവ് സച്ചിന് അഹിര്‍ ശിവസേനയില്‍ ചേര്‍ന്നു. എന്‍സിപി മുംബൈ അധ്യക്ഷനായിരുന്ന സച്ചിന് അഹിര്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മകന് ആദിത്യ താക്കറെ എന്നിവരുടെ സാന്നിധ്യത്തിലാണ് സച്ചിന് പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്.
എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരില്‍ സുപ്രധാന വകുപ്പ് കൈകാര്യം ചെയ്ത മന്ത്രികൂടിയായിരുന്നു അദ്ദേഹം. സച്ചിന് അഹിറിനെ ശിവസേനയില്‍ എത്തിയതോടെ തങ്ങളുടെ ശക്തി വര്‍ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.