രാംപുരഹട്ട്: 29കാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് ഒന്നര കിലോ സ്വര്‍ണ്ണവും 90 നാണയങ്ങളും. പശ്ചിമബംഗാളിലെ ബിര്‍ബൂമിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ബുധനാഴ്ചയാണ് സംഭവം.
യുവതിയുടെ വയറ്റില്‍ നിന്ന് മാല, മൂക്കുത്തി, കമ്മല്‍, വളകള്‍, പാദസരം തുടങ്ങിയ ആഭരണങ്ങളും അഞ്ച്, പത്ത് രൂപയുടെ 90 നാണയങ്ങളുമാണ് യുവതിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ഡോക്ടര്‍ പറഞ്ഞു. മകള്‍ക്ക് മാനസികമായി അസ്വാസ്ഥ്യമുണ്ടായിരുന്നതായി യുവതിയുടെ അമ്മയും പറഞ്ഞു. ആഭരണങ്ങളില്‍ ചിലത് സ്വര്‍ണ്ണം കൊണ്ടുള്ളതാണ്. നാണയങ്ങളെല്ലാം ചെമ്പാണ്.
കഴിഞ്ഞ കുറേ ദിവസങ്ങളായി അക്രമ വാസന കാട്ടുകയും വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. അടുത്ത കാലത്തായ ഇവരുടെ വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ കാണാതാകുന്നത് പതിവായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചാല്‍ മകള്‍ കരച്ചില് ആരംഭിക്കും. അതിനാല്‍ അവളെ രഹസ്യമായി നിരീക്ഷിച്ചു. അങ്ങനെയാണ് ആഭരണങ്ങള്‍ വിഴുങ്ങുന്നുണ്ടെന്ന് മനസ്സിലായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നും യുവതിയുടെ അമ്മ പറഞ്ഞു.