പാട്ന: ബിഹാറിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. ബീഹാറില്‍ 67പേരും അസമില്‍ 28പേരും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രളയ മേഖലകളില്‍ പലയിടങ്ങളിലും രണ്ട് ദിവസം കൂടി മഴ ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അസമില്‍ 33 ജില്ലകളിലായി 57 ലക്ഷം പേരെയും ബീഹാറില്‍ 12 ജില്ലകളിലായി 26 ലക്ഷം പേരെയും പ്രളയം ബാധിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേത്യത്വത്തിലുള്ള സംഘം പ്രളയബാധിത പ്രദേശങ്ങളിലൂടെ ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തി.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 251.55 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു.വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡല്‍ഹിയിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു.