കൊല്‍ക്കത്ത: മീന്‍പിടുത്ത ബോട്ട് മറിഞ്ഞ് കടലില്‍ വീണ മത്സ്യത്തൊഴിലാളിക്ക് നാലു ദിവസത്തിനു ശേഷം അത്ഭുത രക്ഷപ്പെടല്‍. ദിക്കറിയാതെ കടലില്‍ നീന്തിയും ഒഴുകി കിടന്നും മരണത്തെ മുന്പില് കണ്ട രബീന്ദ്ര ദാസ് എന്ന ബംഗാളിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ ദാസ് എത്തിയത് സ്വന്തം നാടായ ബംഗാളിലെ കാക് വിപ്പില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ്. മുന്നറിയിപ്പ് അവഗണിച്ചാണ് രബീന്ദ്ര ദാസിന്റേത് ഉള്‍പ്പടെ നൂറിലധികം മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ മത്സ്യബന്ധനത്തിനായി പോയത്. ഇതിനിടെ ശക്തമായി കൊടുങ്കാറ്റ് വീശുകയായിരുന്നു. ഇതില്‍ എല്ലാ ബോട്ടുകളും മുങ്ങി പോവുകയും ചെയ്തു. 1300 ലധികം മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശി ബോട്ടുകള്‍ രക്ഷപ്പെടുത്തിയിരുന്നു.
എന്നാല്‍ രണ്ട് ബോട്ടുകളിലായുള്ള 25 പേരെക്കുറിച്ച് യാതൊരുവിവരവും ഇല്ലായിരുന്നു. ഇവരെല്ലാം മരിച്ചിട്ടുണ്ടാവും എന്ന നിഗമനത്തിലായിരുന്നു അധികൃതരും കുടുംബവും. ഇതിനിടയിലാണ് എംവി ജാവദ് എന്ന കപ്പലിലെ ജീവനക്കാര്‍ ചിറ്റഗോങ് തീരത്ത് ഒരാളെ വെള്ളത്തില്‍ ബുധനാഴ്ച രാവിലെ 10.30 ഓടെ കണ്ടത്. എഫ്ബി നയന്‍ 1 എന്ന ബോട്ട് മുങ്ങിയാണ് ഇയാള്‍ കടലില്‍ വീണത്. കരയ്ക്കെത്തിച്ച ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്കി പുതിയ വസ്ത്രങ്ങളും നല്കി ആശുപത്രിയിലേക്ക് മാറ്റി. രബീന്ദ്ര ദാസ് രക്ഷപെട്ടതോടെ കാണാതായ മറ്റ് 24 പേരുടെ കാര്യത്തിലും പ്രതീക്ഷ ഉണര്‍ന്നിട്ടുണ്ട്. തിരിച്ചുവരും എന്ന വിശ്വാസത്തിലാണ് കുടുംബം.