മുബൈ; മഹാരാഷ്ട്രയില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച 20 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
മൂന്ന് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കാണാതായവര്‍ക്കുള്ള തെരച്ചില്‍, പോലീസും ദുരന്ത നിവാരണ സേനയും ചേര്‍ന്ന് ഇപ്പോഴും തുടരുകയാണ്.
ജൂലൈ രണ്ടിന് രാത്രി ഒമ്പത് മണിക്കാണ് കനത്ത മഴയെ തുടര്‍ന്ന് രത്നഗിരി ജില്ലയിലെ തിവാരെ ഡാം തകര്‍ന്നത്. അനുവദനീയമായതിലും അധികം ജലം ഡാമിലേക്ക് എത്തിയതാണ് ഡാം തകരാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. ഡാം തകര്‍തോടെ സമീപത്തെ ഏഴ് ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. 12 ഓളം വീടുകള്‍ ഒലിച്ചു പോയി.
അതിനിടെ മഹാരാഷ്ടട്രയില്‍ മഴ വീണ്ടും ശക്തി പ്രാപിച്ചു. വരുന്ന മണിക്കൂറുകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.