ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി രാജിവെച്ചതിന് തൊട്ടുപിന്നാലെ പാര്‍ട്ടിയെ നയിക്കേണ്ടത് ആരെന്ന ചോദ്യമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്. രാഹുല്‍ ഗാന്ധിക്ക് ശേഷം പാര്‍ട്ടിയെ നയിക്കേണ്ടത് യുവനേതാവാകണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാവുകയാണ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പ്രതികരണത്തിന് ശേഷമാണ് ഈ ആവശ്യം ശക്തിപ്പെട്ടത്.
കോണ്‍ഗ്രസ് നേതാക്കളോ പ്രവര്‍ത്തകരോ ആരുടെയെങ്കിലും പേരെടുത്ത് പറയുന്നില്ലെങ്കിലും സച്ചിന് പൈലറ്റിനെയും ജ്യോതിരാദിത്യ സിന്ധ്യയെയുമാണ് അവര്‍ മനസ്സില്‍ കാണുന്നത്. നിലവില്‍ സച്ചിന് പൈലറ്റിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടേയും പേര് തന്നെയാണ് പരിഗണിക്കപ്പെടുന്നത്.
41കാരനായ സച്ചിന് പൈലറ്റിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാനില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞതും താഴെ തട്ടില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ കഴിഞ്ഞതും. ഇതാണ് സച്ചിന് പൈലറ്റിനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ഇടയാക്കുന്നത്.