ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ പ്രളയത്തില്‍ ഒഴുക്കില്‍പ്പെട്ട കാറിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഛത്തീസ്ഗഡില്‍ അംബികാപൂര്‍ കന്യ പരിസാര്‍ റോഡിലാണ് സംഭവം. കാറില്‍ കുടുങ്ങിയ അച്ഛനെയും മകനെയും നാട്ടുകാര്‍ സാഹികമായി രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
കനത്ത മഴയില്‍ റോഡിലൂടെ കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ കാര്‍ ഒഴുകിപ്പോകുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് കാരണം ആരും കാറിനെ കരകയറ്റാന്‍ തയ്യാറായില്ല. ഒഴുകിപ്പോകുന്ന കാറ് പിന്നീട് വെള്ളത്തിനടിയിലേക്ക് താഴ്ന്ന് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
#WATCH A car was washed away in water overflowing from a flooded drain at Kanya Parisar road in Ambikapur, earlier today. A man and his son present in the car were rescued by locals. #Chhattisgarh pic.twitter.com/XNB6qKqXJO
— ANI (@ANI) July 6, 2019
കാറില്‍ കുടുങ്ങിയ അച്ഛനെയും മകനെയും പ്രദേശവാസികള്‍ ചേര്‍ന്ന് രക്ഷിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരേന്ത്യയില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ ഛത്തീസ്ഗഡിലെ സമാനസംഭവം ഹരിയാനയിലുമുണ്ടായിട്ടുണ്ട്.
അവിടെയും കരകവിഞ്ഞൊഴുകുന്ന നദിയില്‍ കുടുങ്ങിയ കാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ നാട്ടുകാരുടെ സഹായത്തോടെ കാറിനെ കരകയറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.
#WATCH A car got stuck in water overflowing from Ghaggar river in Panchkula earlier today. The car was later recovered by locals. #Haryana pic.twitter.com/6OmIkqU4tB
— ANI (@ANI) July 6, 2019