ഷിംല: വിനോദസഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സ്ഥലമാണ് ഹിമാചല്‍പ്രദേശിലെ മണാലി. വര്‍ഷാവര്‍ഷം സഞ്ചാരികള്‍ ഒഴുകിയെത്തുന്ന മണാലിയില്‍ ഇന്ന് മാലിന്യം പ്രശ്നം രൂക്ഷമായിരിക്കുകയാണ്. മണയാലിയുടെ തണുപ്പാസ്വദിക്കാന്‍ മെയ് ജൂണ്‍ മാസങ്ങളിലെത്തിയ സഞ്ചാരികള്‍ മാത്രം ഉപേക്ഷിച്ചത് 2000 ടണ്‍ മാലിന്യമാണെന്ന് അധികൃതര്‍ പറയുന്നു.
ഇവ സംസ്കരിക്കാന്‍ ആവശ്യമായ നടപടിസ്വീകരിച്ചിട്ടുണ്ടെങ്കിലും മണാലിയുടെ വിനോദസഞ്ചാരികളെത്തുന്നതും അല്ലാത്തതുമായ പ്രദേശങ്ങളില്‍ മാലിന്യം കുന്നുകൂടുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്ലാസ്റ്റിക് മാലിന്യമാണ് ഇതിലേറെയും. ടൂറിസം സീസണുകളില്‍ ഒരു ദിവസം മാത്രം 30 മുതല്‍ 40 ടണ്‍ വരെയാണ് ഇവിടെ സഞ്ചാരികള്‍ വലിച്ചെറിഞ്ഞുപോകുന്ന മാലിന്യങ്ങളുടെ ഭാരം.
മാലിന്യത്തില്‍ നിന്നും ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള പ്ലാന്റ് ഇവിടെയുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനം അടുത്തയാഴ്ചയെ തുടങ്ങു. ഒരു ദിവസം 100 ടണ്‍ മാലിന്യം സംസ്കരിച്ച് ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്.