ന്യൂഡല്‍ഹി: ആയുധങ്ങളുമായി എത്തിയ യുവാവ് കടകള്‍ അടിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. രാജ്യതലസ്ഥാനത്താണ് സംഭവം. കടകള്‍ അടിച്ച് തകര്‍ക്കുന്നതും ഒരാളെ ക്രൂരമായി ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹിയിലെ വെല്‍ക്കം ഏരിയയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ആയുധങ്ങളുമായി എത്തിയ യുവാവ് കടകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി ആക്രമിക്കുകയും ചുറ്റും കൂടി നിന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ മറൂഫ് എന്ന ആളെ പിടികൂടി. മറൂഫിന്റെ കൂട്ടാളി എന്ന് സംശയിക്കുന്ന സല്മാന് വേണ്ടിയുളള തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
#WATCH Delhi: A man was seen vandalising shops in Welcome area on 2 July. Case registered under Arms Act. One accused Maroof has been apprehended and search is ongoing for the other accused Salman. Inquiry by a senior officer has also been ordered. pic.twitter.com/ywDNdJmjl9
— ANI (@ANI) July 4, 2019