ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഭീകരാക്രമണമായിരുന്നു കാശ്മീരിലെ പുല്‍വാമയില്‍ നടന്ന സ്ഫോടനം. ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഫോറന്‍സിക്ക് റിപ്പോര്‍ട്ട് സെന്റര്‍ ഫോറന്‍സിക് സയന്‍സ് ലബോട്ടറിയിലെ വിദഗ്ധര്‍ അന്വേഷണ സംഘത്തിന് സമര്‍പ്പിച്ചു. സ്ഫോടനത്തിനായി ഉപയോഗിച്ചത് വീര്യമേറിയ ആര്‍ഡിഎക്സും അമോണിയം നൈട്രേറ്റും ആണെന്ന് പരിശോധനയില്‍ കണ്ടെത്തി.
സ്ഫോടനത്തിന്റെ ഭീകരത വര്‍ധിപ്പിക്കാനാണ് ഭീകരര്‍ ആര്‍ഡിഎക്സ് ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആര്‍ഡിഎക്സും അമോണിയം നൈട്രേറ്റും നിറച്ച കാറാണ് പരിശീലനം കഴിഞ്ഞ് വരുന്ന സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ ഇടിച്ചുകയറ്റിയത്. ഇടിയുടെ ആഘാതത്തില്‍ കാറിലുള്ള സ്ഫോടനവസ്തുക്കള്‍ ഉള്‍പ്പടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തരത്തില്‍ ആക്രമണത്തിന്റെ ശക്തി വര്‍ധിപ്പിച്ചുകൊണ്ട് വലിയ രീതിയില്‍ ആളുകളെ കൊന്നൊടുക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും ഇതിന് വേണ്ടിയാണ് ഇത്രയും വീര്യമേറിയ ആര്‍ഡിഎക്സും അമോണിയം നെറ്റനേറ്റും ഭീകരര്‍ ഉപയോഗിച്ചതെന്നുമാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഫെബ്രുവരി 14 നാണ് പുല്‍വാമയില്‍ ഭീകരാക്രമണം നടന്നത്. സ്ഫോടനത്തില്‍ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.