ജോദ്പുര്‍; രാജസ്ഥാനിലെ എയിംസ് ആശുപത്രിയില്‍ മലയാളി നഴ്സ് തീ കൊളുത്തി മരിച്ചു. രാജസ്ഥാനിലെ ജോദ്പൂരിലാണ് സംഭവം. ബിജി പുനോജ് എന്ന നഴ്സിനെയാണ് ശനിയാഴ്ച രാത്രി 8.30തോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജു രണ്ടു വര്‍ഷമായി ഇവിടുത്തെ ജീവനക്കാരനാണ്.
ഡ്യൂട്ടിക്കു ശേഷം ആശുപത്രിയ്ക്കു പുറകിലുള്ള ഒഴിഞ്ഞ മുറി പൂട്ടിയിട്ട് ശരീരത്തില്‍ തീ കൊളുത്തുകയായിരുന്നു. മുറിയുടെ സമീപത്തുകൂടി പോയ ആളാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ പൂട്ട് തകര്‍ത്ത് അകത്തു കടന്നപ്പോഴേയ്ക്കും ശരീരത്തിലാകെ തീ പടര്‍ന്നിരുന്നു.
പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ കൊണ്ടുവന്നാണ് തീകൊളുത്തി ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.