കുടിവെള്ളം കിട്ടാതെ അലയുന്ന ചെന്നൈയിലെ ജനതയുടെ ദുരിതജീവിതം ചൂണ്ടിക്കാട്ടി ഹോളിവുഡ് സൂപ്പര്‍ താരം ലിയനാര്‍ഡോ ഡികാപ്രിയോ. ചെന്നൈ കടുത്ത വരള്‍ച്ചയുടെ പിടിയിലകപ്പെട്ടിരിക്കുകയാണ്. മഴയ്ക്കുമാത്രമേ ചെന്നൈയെ ഈ അവസ്ഥയില്‍ നിന്നും രക്ഷിക്കാനാവൂ എന്ന് ഡികാപ്രിയോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഒരു കൂട്ടം സ്ത്രീകള്‍ കുടിവെളളത്തിനായി കിണറുകളെ പ്രാപിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ഡികാപ്രിയോയുടെ പ്രതികരണം. ‘ഇന്ത്യയിലെ തെക്കേ അറ്റത്തെ പട്ടണമാണ് ചെന്നൈ. നിലവില്‍ കൊടിയ വരള്ച്ചയുട പിടിയിലായ ചെന്നൈയിലെ നാല് വലിയ ഡാമുകളടക്കം എല്ലാ ജലസ്രോതസ്സും വറ്റി വരണ്ട സ്ഥിതിയിലാണ്. വലിയ വരികളില്‍ നിന്നാണ് പല ചെന്നൈ നിവാസികളും സര്‍ക്കാര്‍ വെള്ളം ശേഖരിക്കുന്നതെ ന്ന് ഡിക്രാപിയോ പറയുന്നു.
കുടിവെള്ളം പോലും ലഭിക്കാത്തതിനാല്‍ പലയിടത്തും സ്വകാര്യ സ്കൂളുകളും ഹോട്ടലുകളും അടച്ചു പൂട്ടിതുടങ്ങി. പലയിടങ്ങളിലും ഒരുതുള്ളി വെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്. മഴയ്ക്കു മാത്രമേ ചെന്നൈയെ ഈ അവസ്ഥയില്‍ നിന്നും രക്ഷിക്കാനാകൂവെന്നും ഡികാപ്രിയോ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.