ഇന്‍ഡോര്‍; നഗരസഭാ ജീവനക്കാരനെ ബാറ്റ് കൊണ്ട് തല്ലിച്ചതച്ചതിന് പോലീസ് കസ്റ്റഡിയിലായ ബിജെപി എംഎല്‍എ ആകാശ് വിജയ് വര്‍ഗിയക്ക് അഭിവാദ്യം നേര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍. സല്യൂട്ട് ആകാശ് ജി എന്ന് എഴുതിയ അനേകം ഫ്ളക്സ് ബോര്‍ഡുകളാണ് മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്.
ജൂണ്‍ 26 നാണ് നഗരസഭാ ഉദ്യോഗസ്ഥനെ ആളുകളുടെ മുന്നിലിട്ട് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലി ചതച്ചത്. സംഭവത്തില്‍ ആകാശിനെ കൂടാതെ പത്ത് പേരെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ജൂണ്‍ 26ന് ആകാശ് വിജയി ആള്‍ക്കൂട്ടത്തിന് നടുവില്‍ വച്ച് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിച്ചത്. നഗരസഭയിലെ കെട്ടിടം പൊളിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ അവസാനിച്ചത്. ജുലൈ 7 വരെ ആകാശിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.