ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചു കൊന്നു. നയീം ഷായെന്ന യുവാവാണ് വെടിയേറ്റ് മരിച്ചത്. ജമ്മുകാശ്മീരിലെ ബധേര്‍വയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്.
കൊലയ്ക്കു പിന്നില്‍ ഗോസംരക്ഷകരാണ് എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. നയീം ഷായ്ക്കൊപ്പമുണ്ടായിരുന്ന ആള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. നാടന്‍ തോക്കുപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പോലീസിന്റെ നിഗമനം. അന്വേഷണം തുടങ്ങിയതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ജമ്മു കാശ്മീര്‍ പോലീസ് അറിയിച്ചു
അതെസമയം സംഭവത്തിന് എതിരെ കാശ്മീരില്‍ പ്രതിഷേധം കനക്കുകയാണ്. പ്രതിഷേധിച്ച് നാട്ടുകാര്‍ പോലീസ് സ്റ്റേഷന് ആക്രമിച്ചു. വാഹനങ്ങള്‍ക്ക് തീയിട്ടു. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് ബധേര്‍വയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കയാണ്. കാശ്മീരിലെ ഉദംപൂര്‍ ജില്ലയില്‍ 2015 ല്‍ ട്രക്ക് ഡ്രൈവറെ പശുവിന്റെ പേരില്‍ കൊലപ്പെടുത്തിയിരുന്നു.