ഷോപിയാന്‍: ജമ്മുകാശ്മീരിലെ ഷോപിയാനില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. രാവിലെ ഹെന്ദ് സിതാപൂരിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
ഭീകരര്‍ ഒളിച്ച് താമസിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസും സൈന്യവുമടങ്ങുന്ന സംയുക്ത സംഘം ഓപറേഷന് നടത്തിയത്. ഭീകരരുടെ പക്കലുണ്ടായിരുന്ന സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്.
സൈന്യത്തിന് നേരെ ഭീകരര്‍ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. അതെസമയം ഏറ്റുമുട്ടല്‍ നടന്ന സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്നും പ്രദേശവാസികളെ വിലക്കിയിട്ടുണ്ട്.