വാരാണസി: രാഹുല്‍ ഗാന്ധിക്കു പ്രവേശനവിലക്കേര്‍പ്പെടുത്തി ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമം. വാരാണസിയിലെ കരാഡിയ എന്ന ഗ്രാമത്തിലാണ് ഗ്രാമവാസികള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ‘ചൗക്കിദാര്‍ ചോര്‍ ഹെ’ എന്ന പ്രചാരണമാണ് ഗ്രാമവാസികള്‍ അദ്ദേഹത്തിന് ഇവിടേക്ക് പ്രവേശനം നിഷേധിക്കാനുള്ള കാരണമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാഹുല്‍ ഗാന്ധിക്കു പ്രവേശനമില്ലെന്ന പോസ്റ്ററുകളും ഗ്രാമവാസികള്‍ വ്യാപകമായി പതിച്ചിട്ടുണ്ട്. ഈ ഗ്രാമം കാവല്ക്കാരുടേതാണ്, രാഹുല്‍ ഇവിടേക്ക് വരേണ്ടതില്ലെന്നാണ് പോസ്റ്ററുകളിലുള്ളത്. പൊതുവെ ബിജെപിക്ക് പ്രാമുഖ്യമുള്ള ഗ്രാമമാണ് കരാഡിയ.
പ്രധാനമന്ത്രി നരേന്ദ്രമോഡി ദത്തെടുത്ത ഗ്രാമമാണ് കരാഡിയ എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. ‘ചൗക്കിദാര്‍ ചോര്‍ ഹെ’ എന്ന രാഹുല്‍ ഗാന്ധിയുടെ പ്രചാരണം രാജ്യത്തിന്റെ തന്നെ അന്തസ്സിന് മങ്ങലേല്‍പ്പിക്കുന്നതാണെന്നും അവര്‍ ആരോപിക്കുന്നു. അതിനാല്‍ രാഹുലിന് പ്രവേശനം നിഷേധിക്കുന്നത് നല്ല കാര്യം തന്നെയെന്നാണ് അവരുടെ പക്ഷം.