ന്യൂഡല്‍ഹി: റംസാന് മാസത്തിന് തുടക്കമാവുകയാണ്. ജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന സമയമായതിനാല്‍ ജമ്മുകാശ്മീരില്‍ വെടിവെയ്ക്കല് നിര്‍ത്തലാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പുണ്യമാസത്തിലെങ്കിലും ജമ്മുകാശ്മീരികള്‍ക്ക് ആശ്വാസം നല്‍കണമെന്നും മെഹബൂബ മുഫ്തി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനോടാണ് മുഫ്തി വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ടത്. റംസാന് മാസത്തിന് തുടക്കമാവുകയാണ്. രാവും പകലും ജനങ്ങള്‍ പ്രാര്‍ത്ഥിക്കുകയും അവര്‍ പള്ളികളില്‍ പോകുകയും ചെയ്യും. ഈ അവസരത്തില്‍ കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയതുപോലെ വെടിവെക്കല്‍ നിര്‍ത്തിവെയ്ക്കണമെന്നായിരുന്നു മെഹബൂബ മുഫ്തിയുടെ ആവശ്യം.
വെടിവെയ്ക്കല് നിര്ത്തിവെക്കുന്നതിനൊപ്പം ഭീകരര്‍ക്കായുള്ള തിരച്ചില്‍ നടപടികളും നിര്‍ത്തിവെക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിശുദ്ധമാസത്തിലെങ്കിലും ജമ്മുകാശ്മീരികള്‍ക്ക് ആശ്വാസം നല്‍കണമെന്ന് അവര്‍ പറഞ്ഞു.