ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. സബ്സിഡി സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 28 പൈസയും മുംബൈയില്‍ 29 പൈസയുടെയുമാണ് വര്‍ധിപ്പിച്ചത്. അതേസമയം സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് വില ആറു രൂപയും കൂട്ടിയിട്ടുണ്ട്.
പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 14.2 കിലോ സിലിണ്ടറിന് ആറു രൂപയോളമാണ് കൂടുന്നത്. 19 കിലോ സിലിണ്ടറിന് 22.5 രൂപയും വര്‍ധിച്ചു. ഇതോടെ ഡല്‍ഹിയില്‍ വീട്ടാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 502 രൂപയായി ഉയര്‍ന്നു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില 730 രൂപയായും വര്‍ധിച്ചു.
Price of LPG cylinder with subsidy increased by Rs 0.28 in Delhi & Rs 0.29 in Mumbai, price of LPG cylinder without subsidy increased by Rs 6 in both Delhi and Mumbai. pic.twitter.com/elf87BM5OW
— ANI (@ANI) May 1, 2019