ചെന്നൈ; ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ ഒരു മണിക്കൂറോളം വൈകി. വോട്ടിങ് മെഷിനിലെ സാങ്കേതിക തകരാറും വൈദ്യുതിയില്ലാത്തതുമാണ് പോളിങ് വൈകാന്‍ കാരണമായത്.
ഇവിടെ വോട്ട് രേഖപ്പെടുത്താന്‍ അധിക സമയം തെരഞ്ഞെടുപ്പ് കമ്മിഷന് അനുവദിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുണ്ടായിട്ടും നിരവധി പേര്‍ക്ക് ഇത്തവണ വോട്ടുചെയ്യാന്‍ സാധിച്ചില്ല. ഇത് പലയിടത്തും പ്രതിഷേധത്തിന് ഇടയാക്കി.
സേലം, ഈറോഡ് എന്നിവിടങ്ങളില്‍ പോളിങ് ബൂത്തില്‍ വരി നില്‍ക്കുന്നതിനിടെ കുഴഞ്ഞ് വീണ് രണ്ട് പേര് മരിച്ചു. പ്രമുഖരും സിനിമാ താരങ്ങളും രാവിലെ തന്നെ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി. മധുരയിലെ മേലൂര്‍ തിരുവാതവൂരില്‍ എഡിഎംകെ-എഎംഎംകെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
11 സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 95 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടക്കുന്നത്.