ന്യൂഡല്‍ഹി: ബിഎസ്പി നേതാവ് മായാവതിക്ക് തിരിച്ചടി. തെരഞ്ഞെടുപ്പ് കമ്മീഷന് ഏര്‍പ്പെടുത്തിയ പ്രചരണ വിലക്കിനെ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കണമെന്ന മായാവതിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന് അവരുടെ അധികാരങ്ങള്‍ ഉപയോഗിച്ചുള്ള നടപടിയാണ് സ്വീകരിച്ചത്. ചട്ട ലംഘനം നടത്തിയവര്‍ക്ക് എതിരെയാണ് കമ്മീഷന് നടപടിയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതിനാല്‍ ഇപ്പോള്‍ അടിയന്തരമായി ഹര്‍ജി പരിഗണിക്കേണ്ട ആവശ്യം ഇല്ലെന്നും കോടതി പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് തന്നെ ഹര്‍ജി പരിഗണിക്കണമെന്ന മായാവതിയുടെ ആവശ്യമാണ് കോടതി തള്ളിയത്. അതെസമയം, ഏകപക്ഷീയമായാണ് കമ്മീഷന് നടപടിയെന്ന് മായാവതിയുടെ അഭിഭാഷകന് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന്റെ പേരില്‍ മായാവതിയെ രണ്ട് ദിവസത്തേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കിയിരുന്നു. ഇതിന് എതിരെയാണ് മായാവതി സുപ്രീംകോടതിയില്‍ പോയത്.