ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലോ 2013-14 വര്‍ഷത്തെ തെരഞ്ഞെടുപ്പിലോ കാണാത്ത ഭരണ അനുകൂല തരംഗമാണ് സംസ്ഥാനങ്ങളില്‍ കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കഴിഞ്ഞ തവണത്തേതിനേക്കാള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും എല്ലായിടങ്ങളിലും ബിജെപിയിലേക്ക് ആളുകള്‍ ചേരുന്നു. ഒഡിഷയിലോ ബംഗാളിലോ ആകട്ടെ ആ തരംഗം വ്യക്തമാണ്. തിര്‍ച്ചയായും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മോഡി പറഞ്ഞു.
അതൊരു പൂര്‍ണ ഭൂരിപക്ഷമുള്ള സര്‍ക്കാറായിരിക്കും. മുന്‍ വര്‍ഷങ്ങളില്‍ നേടിയതിനേക്കാള്‍ അംഗസംഖ്യ ബിജെപിക്കുണ്ടാകുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ബിജെപിക്ക് മാത്രമല്ല, സഖ്യകക്ഷികള്‍ക്കും കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഉയര്‍ന്ന അംഗസംഖ്യ നേടാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.