ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മുകാശ്മീരിലെ അതിര്‍ത്തി പ്രദേശമായ രജൗരിയിലെ നൗഷേര സെക്ടറിലാണ് പാക് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. വെടിവയ്പ്പില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല.
കഴിഞ്ഞ ദിവസവും പ്രദേശത്ത് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. പ്രദേശത്ത് ഷെല്ലാക്രമണവും പാകിസ്താന് നടത്തിയിരുന്നു.
കൂടാതെ കഴിഞ്ഞ ദിവസം പാകിസ്താന്റെ എഫ് 16 യുദ്ധവിമാനങ്ങള്‍ നിയന്ത്രണ രേഖയ്ക്ക് അരികില്‍ എത്തിയിരുന്നു. നാല് യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തിക്ക് അരികെ
എത്തിയത്. ഇന്ത്യന്‍ സൈനിക നീക്കങ്ങള്‍ നിരീക്ഷിക്കാനാണ് പാക് യുദ്ധ വിമാനങ്ങള്‍ എത്തിയതെന്നാണ് സൂചന.