ചെന്നൈ: തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഡിഎംകെ ചെന്നൈ സെന്‍ഡ്രല്‍ സ്ഥാനാര്‍ത്ഥി ദയാനിധി മാരനെതിരെ പരാതിയുമായി പിഎംകെ സ്ഥാനാര്‍ത്ഥി സാം പോള്‍. മദ്യക്കുപ്പികളുമായി നില്ക്കുന്ന രീതിയില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് ആരോപണം. ദയാനിധിയുടെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനലിലും സമൂഹ മാധ്യമങ്ങളിലൂടെയും വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് സാം പോള്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.