ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയോടുള്ള ഭയം നിമിത്തം പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നിച്ചിരിയ്ക്കുകയാണെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. സീന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014ല്‍ നേടിയതില്‍ കൂടുതല്‍ സീറ്റ് നേടി ബിജെപി അധികാരത്തില്‍ തുടരുമെന്നും ജനങ്ങള്‍ക്ക് അറിയാം, സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി എന്തെല്ലാം ചെയ്തുവെന്ന്, അതിന്റെ അടിസ്ഥാനത്തിലാണ് ആളുകള്‍ വോട്ടു ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശിവസേനയും ബിജെപിയും തമ്മിലുള്ള ബന്ധം വളരെ ശക്തമായിതന്നെ മുന്നോട്ടുപോകുന്നുണ്ടെന്നും ഒത്തുചേര്‍ന്നാണ് ഇരുപാര്‍ട്ടികളും മുന്നോട്ടു നീങ്ങുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന് 50 വര്‍ഷം കൊണ്ട് ചെയ്യാന്‍ സാധിക്കാത്തത് ബിജെപി 5 വര്‍ഷംകൊണ്ട് ചെയ്തതെന്നും ഗഡ്കരി പറഞ്ഞു.
ദേശീയതയില്‍ അടിയുറച്ച പ്രചാരണമായിരിക്കും ബിജെപി നടത്തുക, രാജ്യത്തിനുവേണ്ടി സമര്‍പ്പിത മനോഭാവത്തോടെ പ്രവര്‍ത്തിക്കുക എന്നതാണ് പാര്‍ട്ടിയുടെ ധര്‍മ്മമെന്നും അദ്ദേഹം പറഞ്ഞു.