ന്യൂഡല്‍ഹി: ബിജെപിക്കെതിരെ വ്യാപക പ്രചാരണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് ബന്ധമുള്ള 687 ഫേസ്ബുക്ക് പേജുകള്‍ അധികൃതര്‍ നീക്കം ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ നടത്തിയ പേജുകളാണ് പൂട്ടിയത്. വ്യാജ അക്കൗണ്ടുകളായിരുന്നു ഇവയെന്ന് ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഐടി സെല്ലുമായി ബന്ധമുള്ളവരായിരുന്നു ഈ പേജുകള്‍ നിയന്ത്രിച്ചിരുന്നത്.