ന്യൂഡല്‍ഹി; ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി. സെപ്റ്റംബര്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്. ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് ഇത് ആറാം തവണയാണ് .
കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഈ മാസം 31 വരെയായിരുന്നു അവസാന തീയതി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിറ്റി)ആണ് പുതുക്കിയ തീയതി പ്രഖ്യാപിച്ചത്.