ശ്രീനഗര്‍: പ്രത്യേക പദവി എടുത്ത് കളഞ്ഞാല്‍ ജമ്മു കാശ്മീരും ഇന്ത്യയും തമ്മിലുള്ള ബന്ധം അന്ന് അവസാനിക്കുമെന്ന് മുന്നറിയിപ്പുമായി പിഡിപി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി രംഗത്ത്. കാശ്മീരിന് പ്രത്യേക പദവിയും കാശ്മീരികള്‍ക്ക് പ്രത്യേക അവകാശങ്ങളും നല്കുന്ന 370-ാം വകുപ്പും 35(എ) വകുപ്പും റദ്ദാക്കണമെന്ന് ശക്തമായി വാദം ഉയരുന്നുണ്ട്.
ഇതിനിടെയാണ് മെഹബൂബ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജമ്മു കാശ്മീരിന് പ്രത്യേക പദവിയും അവകാശങ്ങളും നല്കുന്ന 370-ാം വകുപ്പ് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നാണ് ഇവര്‍ നല്കുന്ന മുന്നറിയിപ്പ്.
പ്രത്യേക പദവി എടുത്ത് കളയാനുള്ള നീക്കം ഉപേക്ഷിക്കണം. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയാണെങ്കില്‍ ജമ്മു കാശ്മീരുമായുള്ള ബന്ധത്തെ ഇന്ത്യ പുനര്‍ നിര്‍ണ്ണയിക്കേണ്ടി വരും അത് പുതിയ സാഹചര്യങ്ങള്‍ക്ക് വഴി തെളിക്കും. മുസ്ലീം ഭൂരിപക്ഷ മേഖലയായ സംസ്ഥാനം ഇന്ത്യയ്ക്കൊപ്പം തുടരുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുതെന്നും മെഹബൂബ മുഫ്തി പറഞ്ഞു.