മുംബൈ: കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്ന ബോളിവുഡ് താരം ഊര്‍മിള മണ്ടോദ്കറെ മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടിക്കെതിരെയാണ് ഊര്‍മിള മത്സരിക്കുന്നത്.
അതേസമയം, വ്യാഴാഴ്ച വൈകി പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ പതിനാലാം സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടും വടകരയും ഇല്ല. സംസ്ഥാനത്ത് സ്ഥാനാര്‍ഥികള്‍ നാമ നിര്‍ദേശ പത്രിക നല്കാന് തുടങ്ങിയിട്ടും വയനാട്, വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലി കോണ്‍ഗ്രസില്‍ അനിശ്ചിതത്വം തുടരുകയാണ്.