വിജയവാഡ: ആന്ധ്രാപ്രദേശിലെ ജനങ്ങളോട് നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍.
വ്യാഴാഴ്ച തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി കെജരിവാള്‍ വിജയവാഡയില്‍ എത്തി. താന്‍ ആന്ധ്രാപ്രദേശിലെത്തിയത് ചന്ദ്രബാബു നായിഡുവിന് വേണ്ടി വോട്ടു ചേദിക്കാനാണെന്ന് അരവിന്ദ് കെജരിവാള്‍ പറഞ്ഞു.
‘ഒരു മികച്ച ആന്ധ്രാപ്രദേശിനെ സൃഷ്ടിക്കാന്‍ ചന്ദ്രബാബു നായിഡുവിനെപ്പോലൊരു ദീര്‍ഘവീക്ഷണമുള്ള നേതാവിനു മാത്രമേ കഴിയൂ. കഴിഞ്ഞ അഞ്ചുവര്‍ഷമായി ആന്ധ്രാപ്രദേശ് ആധുനികവും ഊര്‍ജ്ജസ്വലവുമാണ്. ഇത് ഇനിയും മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്’- അരവിന്ദ് കെജരിവാള്‍ പറഞ്ഞു. ആന്ധ്രാപ്രദേശ് തെരഞ്ഞെടുപ്പ് ഏപ്രില്‍ പതിനൊന്നിന് നടക്കും. മെയ് 23-നായിരിക്കും വോട്ടെണ്ണല്‍ നടക്കും.