ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ സുപ്രധാന പ്രഖ്യാപനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എന്നാല്‍ മത്സരിക്കുന്നതിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ആവര്‍ത്തിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് എന്നോട് ആവശ്യപ്പെടുകയാണെങ്കില് ഞാന്‍ തീര്‍ച്ചയായും അങ്ങനെ ചെയ്യും’ എന്നാണ് അവര്‍ പറഞ്ഞത്.