പട്ന: തെരഞ്ഞെടുപ്പ് പ്രചരണ ഫണ്ടിലേക്ക് കുറഞ്ഞത് ഒരു രൂപയെങ്കിലും സംഭാവന ചെയ്യണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ഥി നേതാവും ബിഹാറിലെ ബെഗുസാര ലോക്സഭാ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയുമായ കനയ്യകുമാര്‍.
‘ഓരോ തുള്ളി ജലവും ചേര്‍ന്ന് മണ്‍പാത്രം നിറയും പോലെ നിങ്ങളുടെ ഒരു രൂപ സംഭാവന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ചൂഷണത്തിന് വിധേയരായവരുടെയും ശബ്ദം പാര്‍ലമെന്റില്‍ ഉയര്‍ത്താനും സഹായകമാകും’ എന്ന് കനയ്യകുമാര്‍ പറഞ്ഞു.
ഓണ്‍ലൈന്‍ വഴി ഫണ്ട് സമാഹരിക്കുന്നതിനും കനയ്യകുമാര്‍ തുടക്കമിട്ടു. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗിനെയാണ് കനയ്യകുമാര്‍ ബെഗുസാരയില്‍ നേരിടുന്നത്.