ചെന്നൈ: തെരഞ്ഞെടുപ്പ് കാലമായതോടെ ജനങ്ങളെ വലയിലാക്കാനായി പ്രചാരണത്തിന് പല മാര്‍ഗങ്ങളും തേടി അലയുകയാണ് രാഷ്ട്രീയനേതാക്കള്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെയാണ് ഡിഎംകെ പ്രചാരണ ആയുധമായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഭരണം ഡിഎംകെയുടെ കൈകളിലെത്തിയാല്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള നീക്കത്തെ ശക്തമായി തടയുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് പറഞ്ഞു. കൂടാതെ തമിഴ്നാട്ടിലെ കര്‍ഷകര്‍ക്കും വ്യവസായാവശ്യങ്ങള്‍ക്കും വേണ്ടത്ര വെള്ളം എത്തിക്കുവാനുളള നടപടികള്‍ സ്വീകരിക്കുമെന്നും സ്റ്റാലിന് വാഗ്ദാനം നല്കി.
ഡാമിന്റെ ജലനിരപ്പ് 152അടി ആക്കണം എന്നുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ശക്തമായി ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുല്ലപ്പെരിയാര്‍ ആയുധമാക്കി ഡിഎംകെ നടത്തുന്ന പ്രചാരണം തമിഴ്നാട്ടില്‍ ഏറെ ശ്രദ്ധേയമായിട്ടുണ്ട്.