അഹമ്മദാബാദ്: ‘ഭരണം കിട്ടാന്‍ മുത്തശ്ശിയുടെ മൂക്കുണ്ടായാല്‍ മാത്രം പോരെന്ന് പ്രിയങ്കാ ഗാന്ധിയോട് കേന്ദ്രമന്ത്രി മാന്‍സുഖ് മാണ്ഡവ്യ. ഇന്ദിരാഗാന്ധിയുടെ മൂക്കാണ് പ്രിയങ്കാ ഗാന്ധിക്കും ലഭിച്ചതെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നതെന്നും എന്നാല്‍ ഭരണംകിട്ടാന്‍ അതുണ്ടായാല്‍ മാത്രം പോരെന്നുമാണ് മാന്‍സുഖ് മാണ്ഡവ്യ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ചു കൊണ്ട് പറഞ്ഞത്.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെപ്പോലെയാണ് കൊച്ചുമകള്‍ പ്രിയങ്കാ ഗാന്ധിയുമെന്ന് കോണ്‍ഗ്രസ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോളമാണ് ഗുജറാത്തിലെ ആനന്ദില്‍ ബിജെപി വിജയ് സങ്കല്‍പ്പ് റാലിയില്‍ വെച്ച് മാന്‍സുഖ് മാണ്ഡവ്യ വിവാദപരാമര്‍ശം നടത്തിയത്.
മുത്തശ്ശിയുടെ മൂക്കുണ്ടായാല്‍ മാത്രം അധികാരത്തില്‍ വരാമെങ്കില്‍ ചൈനയിലെ എല്ലാവീട്ടില്‍ നിന്നും പ്രസിഡന്റുമാരുണ്ടാകുമായിരുന്നല്ലോ എന്നും മന്ത്രി പരിഹസിച്ചു. പ്രിയങ്കയുടെ വേഷവിധാനം ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ഇത് മുമ്പും ചര്‍ച്ചാ വിഷയമായിട്ടുണ്ട്.