ഭോപ്പാല്‍: സര്‍ക്കാര്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന് മുകളില്‍ ചൗക്കിദാര്‍ എന്നെഴുതിയ ബിജെപി എംഎല്‍എയ്ക്ക് പിഴ ചുമത്തി പോലീസ്. പ്രധാനമന്ത്രിയുടെ മേം ഭീ ചൗക്കിദാര്‍ ക്യാംപെയിനെ പിന്തുണച്ചായിരുന്നു എംഎല്‍എ രാം ദംഗോര് കാറിന്റെ നമ്പര്‍ പ്ലേറ്റിന് മുകളില്‍ ചൗക്കിദാര്‍ എന്നെഴുതിയത്. ഇതേതുടര്‍ന്നാണ് പോലീസ് പിഴ ചുമത്തിയത്.
അതേസമയം, ഇതിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് എംഎല്‍എ പറയുന്നു. വാഹനത്തിന്റെ മുകളില്‍ ചൗക്കിദാര്‍ എന്നെഴുതിയാല്‍ അതെങ്ങനെ നിയമലംഘനമാകുമെന്നും അദ്ദേഹം ചോദിക്കുന്നു.
മധ്യപ്രദേശിലെ ഒരു മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന എംഎല്‍എ നന്ദകുമാര്‍ സിങ് ചൗഹാനെ സന്ദര്‍ശിക്കാനായി വാഹനത്തില്‍ പോകവേയാണ് രാം ദംഗോറിന്റെ വാഹനം പോലീസ് തടഞ്ഞുനിര്‍ത്തി പിഴ ചുമത്തിയത്. എം.എല്‍.എയുടെ നടപടി നമ്പര്‍ പ്ലേറ്റ് ആക്ടിറ്റ് എതിരാണെന്നും ചലാന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലീസ് പറഞ്ഞു.