ലഖ്നൗ: പ്രശസ്ത സിനിമാനടി ജയപ്രദ ബിജെപിയിലേക്ക്. തിങ്കളാഴ്ച പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും ഉത്തര്‍പ്രദേശിലാകും മത്സരിക്കുക എന്നും സൂചനയുണ്ട്.
ഉത്തര്‍പ്രദേശിലെ രാംപുരില്‍ നിന്നായിരിക്കും ജയപ്രദ മത്സരിക്കുകയെന്നാണ് വിവരം. സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനാണ് ഇവിടെ ജയപ്രദയുടെ എതിര് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. ജയപ്രദയെ സ്ഥാനാര്‍ത്ഥിയാക്കുന്നതോടെ വിജയ സാധ്യത ഒന്നുകൂടി ഉറപ്പാന് കഴിയുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
നിലവില്‍ ബിജെപിയുടെ സിറ്റിങ് സീറ്റായ രാംപുരില്‍ ഡോ നേപാല്‍ സിങാണ് എംപി. തെലുങ്കുദേശം പാര്‍ട്ടിയിലൂടെയായിരുന്നു ജയപ്രദയുടെ രാഷ്ട്രീയ പ്രവേശനം. ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തയായി മാറിയ ജയപ്രദ പിന്നീട് ചില അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു.
ആന്ധ്രയില്‍നിന്ന് ഉത്തര്‍പ്രദേശിലെത്തിയ അവര്‍ 2004ലും 2009ലും രാംപുരില്‍ നിന്ന് മത്സരിച്ച് ലോക്സഭാംഗമായി. 2010 ഫെബ്രുവരി 2-ന് പാര്‍ട്ടിതാത്പര്യങ്ങള്‍ക്ക് വിരുധമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത് വഴി പാര്‍ട്ടി പ്രതിഛായക്ക് കോട്ടം വരുത്തി എന്നരോപിച്ചു കൊണ്ട് പാര്‍ട്ടിയിലെ സമുന്നത നേതാക്കളിലൊരാളായിരുന്ന അമര്‍ സിംഗിനൊപ്പം ജയപ്രദയെ സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.