ന്യൂഡല്‍ഹി: ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്. ഭീകര സംഘടനകള്‍ ഇന്ത്യയിലെ ജൂത ആരാധനാലയങ്ങളിലും ഇസ്രായേല്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയേക്കാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖ്വയ്ദ എന്നീ ഭീകര സംഘടനകളാണ് ആക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയത്. ഐഎസ് ഭീകരനും വക്താവുമായ അബു ഹസന് അല്‍ മുജാഹിര്‍ എന്നയാള്‍ ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ വഴി നടത്തിയ ആക്രമണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുകയായിരുന്നു.
മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ നിര്‍ദേശിക്കപ്പെട്ട സ്ഥലങ്ങളില്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ന്യൂസീലാന്‍ഡിലെ മുസ്ലീം പള്ളികളില്‍ ഉണ്ടായ ഭീകരാക്രമണത്തിന് പ്രതികാരമായാണ് ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുള്ളത്.