ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഡോള്‍ഫ് ഹിറ്റ്ലറിനോട് ഉപമിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഹോളി ദിവസം ക്രിക്കറ്റ് കളിച്ച മുസ്ലീം കുടുംബം ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കെജരിവാള്‍.
ക്രിക്കറ്റ് കളിച്ച കുടുംബത്തെ നാല്‍പ്പതോളം ഗുണ്ടകള്‍ ചേര്‍ന്നാണ് ആക്രമിച്ചത്. അധികാരത്തിന് വേണ്ടി ഹിറ്റ്ലറും ഇങ്ങനെ ചെയ്തിരുന്നുവെന്നും ആളുകളെ ഹിറ്റ്ലറുടെ ഗുണ്ടകള്‍ മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അധികാരത്തിന് വേണ്ടിയാണ് മോഡിയും ഇങ്ങനെ ചെയ്യുന്നത്. ഹിറ്റ്ലറിന്റെ അതേ വഴിയിലാണ് മോഡിയും എന്നാല്‍ രാജ്യം ഏത് വഴിയിലാണ് സഞ്ചരിക്കുന്നതെന്ന് മോഡി ഭക്തര്‍ മനസിലാക്കുന്നില്ലെന്നും കെജരിവാള്‍ പ്രതികരിച്ചു.
കൂടുംബത്തെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.