ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സിനിമാ താരങ്ങളായ സ്ഥാനാര്‍ത്ഥികളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കേര്‍പ്പെടുത്തി. കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളായ യുവനടന് നിഖില്‍ ഗൗഡയുടേയും മുതിര്‍ന്ന നടി സുമലതയുടേയും സിനിമകള്‍ക്കാണ് നിരോധനം.
കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ സ്ഥാനാനാര്ഥിയാണ് നിഖില്‍ ഗൗഡ. സുമലത സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. മണ്ഡലത്തിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ ദൂരദര്‍ശനില്‍ ഇവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്നാണ് റിട്ടേണിങ് ഓഫീസര്‍ എന്‍ മഞ്ജുശ്രീ ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ സ്വകാര്യ ടിവി ചാനലുകളിലു തിയ്യേറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനം ബാധകമല്ലെന്നും റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. ഏപ്രില്‍ 18നാണ് മാണ്ഡ്യയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.