പനാജി: ഗോവയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്ത് ബിജെപില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങളെ തള്ളി ഗോവ കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് കാവ്ലേകാര്.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ദിഗംബര്‍ കാമത്ത് പാര്‍ട്ടിയില്‍ നിന്ന് രാജി വയ്ക്കുമെന്ന് കരുതുന്നില്ല. ഞങ്ങള്‍ക്ക് അക്കാര്യത്തില്‍ യാതൊരു സംശയമില്ലെന്നും ചന്ദ്രകാന്ത് കാവ്ലേകാര് പറഞ്ഞു. അദ്ദേഹത്തില്‍ പാര്‍ട്ടിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. അദ്ദേഹം മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്‍മന്ത്രിയുമാണ്. വിഷയത്തില്‍ ബിജെപി തെറ്റായ അഭ്യൂഹം പരത്തുകയാണെന്നും ചന്ദ്രകാന്ത് കാവ്ലേകാര് പറഞ്ഞു.
നിലവിലെ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കോണ്‍ഗ്രസ് നോതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്ത് ബിജെപില്‍ ചേരുന്നുവെന്ന വാര്‍ത്ത വന്നത്. പരീക്കരുടെ പകരക്കാരനായി ദിഗംബര്‍ കാമത്ത് ഗോവയില്‍ ബിജെപി മുഖ്യമന്ത്രിയാകും എന്ന തരത്തിവുള്ള അഭ്യൂഹങ്ങളായിരുന്നു പരന്നിരുന്നത്. അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹം ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചതും അഭ്യൂഹം വര്‍ധിക്കാന്‍ കാരണമായിരുന്നു.