ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തീവ്രവാദിയുടെ വെടിയേറ്റ് വനിത പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. ഷോപിയാന്‍ ജില്ലയിലെ വെഹില്‍ ഗ്രാമത്തില്‍ ഉച്ചയ്ക്ക് 2.40നാണ് സംഭവം നടന്നത്.
സ്ഫെഷ്യല്‍ പോലീസ് ഓഫീസര്‍ ഖുഷ്ബൂ ജാന്റെ വീടിനു പുറത്ത് വെച്ചാണ് തീവ്രവാദിയുടെ വെടിയേറ്റത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തീവ്രവാദിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സൈന്യം തീവ്രവാദിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
അതേസമയം, പൂഞ്ച് മേഖലയിലുണ്ടായ വെടിവെയ്പ്പിന്റെ തുടര്‍ച്ചയാണിത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിര്‍ത്തിയില്‍ സൈന്യവും ഭീകരരും തമ്മില്‍ വെടിനിര്‍ത്തല്‍ തുടരുകയാണ്.