ആന്ധപ്രദേശ്: ആന്ധ്രയിലെ പ്രധാന വിളയായ മുളക് കൃഷി വന്‍ പ്രതിസന്ധിയില്‍. മുളകിന് വില കുറഞ്ഞതും, സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കാത്തതുമാണ് കര്‍ഷകരെ പ്രതിസന്ധിയിലേക്ക് നയിച്ചത്. എരിവും നിറവുമെല്ലാം കൂടുതലുള്ള ഗുണ്ടൂര്‍ മുളക് നട്ട് നനച്ച് വളര്‍ത്തുന്ന കര്ഷകന് അതിന്റെ ഗുണമൊന്നും ലഭിക്കുന്നില്ല.
ആന്ധ്രയിലെ മറ്റ് കാര്‍ഷിക മേഖല പൊതുവെ പ്രതിസന്ധി നേരിടുന്ന അവസ്ഥയിലാണ്. അക്കൂട്ടത്തില്‍ മുളക് കര്‍ഷകര്‍ക്കുണ്ടാകുന്ന ഈ നഷ്ടം താങ്ങാവുന്നതിലും അപ്പുറത്താണ്.
ജുലൈ- ഓഗസ്റ്റ് മാസങ്ങളില്‍ വിത്തിട്ടാല്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് വിളവെടുക്കുന്ന കാലം, അതിനിടെ മഴ കൂടി കനത്താല്‍ കൃഷിയാകെ നശിച്ച് പോവുകയും ചെയ്യുന്നു. അങ്ങനെ ഉണ്ടാകുമ്പോള്‍ ഒരേക്കറില്‍ ലഭിക്കുന്ന വിളവിന്റെ അളവില്‍ വലിയ കുറവുണ്ടാകും. കൂടാതെ, മാര്‍ക്കറ്റിലെത്തിച്ചാല്‍ തുച്ഛമായ വിലമാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. വിത്തിന് വില കൂടുതല്‍ വില ഈടാക്കേണ്ട അവസ്ഥയുമാണ് കര്‍ഷകര്‍ക്ക്. കൂലിയും കൊടുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ സഹായം അത്യാവശ്യമാണെന്ന് കര്‍ഷകര്‍ ഒന്നടങ്കം പറയുന്നു.