ഗാന്ധിനഗര്‍: രണ്ടുമാസത്തിനിടെ ഗുജറാത്തില്‍ എച്ച്1എന്‍1 പനി ബാധിച്ച് മരിച്ചത് 111 പേര്. എച്ച്1എന്‍1 തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ എല്ലാ ജില്ലാ ആശുപത്രികളിലും സ്ഥിരമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എച്ച്1എന്‍1 ബാധിച്ച് ഓരോ ആഴ്ചയിലും കുറഞ്ഞത് 500 പേരാണ് ഗുജറാത്തില്‍ ചികിത്സ തേടി എത്തുന്നത്. ഫെബ്രുവരി 18 മുതല്‍ 24 വരെ 743 പേര്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുമുണ്ട്. ജനുവരി ഒന്നുമുതല്‍ 1,3,685 ആളുകളാണ് എച്ച്1എന്‍1 ലക്ഷണങ്ങളോടെ ചികിത്സ തേടിയിരിക്കുന്നതെന്നാണ് കണക്കുകള്‍.
എന്നാല്‍ ഇതില്‍ 82 ശതമാനം ആളുകളും രോഗമുക്തരായിട്ടുണ്ട്. 562 രോഗികള്‍ ഇപ്പോഴും ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ചികിത്സയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരോട് മൂന്നുമാസത്തിലൊരിക്കല്‍ പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്നും ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.